പയ്യാവൂർ: കാട്ടാന ആക്രമിച്ച സഹപ്രവർത്തകനെ ചിറ്റാരി കോളനിയിലാക്കി മാവോയിസ്റ്റുകൾ കാട്ടിൽ മറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കർണാടക ചിക്ക്മംഗ്ലൂർ സ്വദേശി സുരേഷിനെ സഹപ്രവർത്തകർ കാഞ്ഞിരകൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചു. തോക്ക് ധാരികളായ 4 അംഗങ്ങൾ ഉൾപ്പെടെ 5 പേരാണ് സുരേഷിനെ കോളനിയിൽ എത്തിച്ചത്. കോളനി നിവാസികൾ ഉൾപ്പെടെ ഉള്ളവർ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാജു സേവിയറിനെ അറിയിച്ചു. പോലീസ് നിർദ്ദേശപ്രകാരം മാവോയ്സ്റ്റ് പ്രവർത്തകൻ സുരേഷിനെ പാടാം കവല വരെ സാജുസേവിയർ ഇടപെട്ടു എത്തിച്ചു ആംബുലൻസിൽ കയറ്റി പരിയാരത്തേക്ക് കൊണ്ടുപോയി. 3 ദിവസം മുൻപ് കർണാടക വനത്തിൽ വെച്ചാണ് കാട്ടാന ഇയാളെ ആക്രമിച്ചത് എന്നറിയുന്നു.. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു
Friday 16 February 2024
Home
Unlabelled
കാട്ടാനക്കെന്ത് മാവോയ്സ്റ്റ്.. മാവോയിസ്റ്റിനാണേലും രക്ഷനേടാൻ പഞ്ചായത്ത് പ്രസിഡന്റ് വേണ്ടി വന്നു...

About We One Kerala
We One Kerala