ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തിയത് 11 മണിക്കൂറിന് ശേഷം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 10 September 2022

ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തിയത് 11 മണിക്കൂറിന് ശേഷം

 


ഇരിട്ടി: ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ എത്തിയ രണ്ട് കൊമ്പനാനകൾ നാട്ടുകാരെയും വനപാലകരെയും മുൾമുനയിൽ നിർത്തിയത് 11 മണിക്കൂറിലേറെ  വനപാലക സംഘത്തിന്റെ   നീണ്ട ശ്രമത്തിനൊടുവിൽ രണ്ടാനകളെയും ആറളം ഫാമിന്റെ അധീന മേഖലയിലേക്ക് തുരത്തി വിട്ടു.    

ആറളം പാലത്തിനും ചാക്കാടിനും ഇടയിൽ കാടുപോലെ വളര്ന്നു നിൽക്കുന്ന മരങ്ങളും പൊന്തകളും നിറഞ്ഞ  പുഴതുരുത്തിലാണ് ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ രണ്ട് ആനകളെ കണ്ടത്. പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം തുരുത്തിൽ ആനകളെ കാണുന്നത്.  ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ആന എത്തിയത്. ഫാം പുനരധിവാസ മേഖലയും ആറളം ഫാമും കടന്നാണ്  രണ്ട് കൊമ്പന്മാരും  പുഴയോരത്ത് എത്തിയത്. പുഴയുടെ ഇരു കരകളിലും നിരവധി വീടുകളും പുഴയിലേക്ക് കുളിക്കാനും പശുക്കളെ മേയ്ക്കാനുമായി നിരവധി പേർ എത്തുന്ന സ്ഥലത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. 

കൊട്ടിയൂർ റെയിഞ്ചർ സുധീർ നെരോത്ത്, ഇരിട്ടി ഫോറസ്റ്റർ കെ.ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ആർ ആർ ടിയും വാച്ചർമാരും നിലയുറപ്പിച്ചു. തുരുത്തിൽ ആനയുടെ ചലനം ഏറെ നേരം നിരീക്ഷിച്ച ശേഷം പതിനൊന്ന് മണിയോടെ തുരത്താൻ തുടങ്ങി. പുഴക്കരയിൽ ചീങ്ങമുള്ളുകൾ നിറഞ്ഞ  പൊന്തക്കാടുകൾ ഉള്ളത് ശ്രമം ദുഷ്്ക്കരമാക്കി. പടക്കം പൊട്ടിച്ച് തുരുത്തിൽ നിന്നും മെല്ലെ പുറക്കേത്ത് കടത്താനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ രണ്ട് ആനകളും വനപാലക സംഘത്തിന് നേരെ തിരിഞ്ഞു. പുഴക്കരയിലെ കൂറ്റൻ മരത്തിൽ കയറി പടക്കം പൊട്ടിച്ച് ആറളം പാലത്തിന് അടിവശത്തുകൂടെ  തുരത്താനായിരുന്നു പദ്ധതി.  ആദ്യ മൂന്ന് തവണയും കുറച്ച് ദൂരം പിന്നിട്ടശേഷം ആനകൾ രണ്ടും ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ തിരിഞ്ഞൊടിയതോടെ ശ്രമം ദുഷ്‌ക്കരമായി.

ആറളം പാലത്തിന് മുകളിൽ നിരവധി പേർ തടിച്ചുകൂടിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും ജനങ്ങളെ മാറ്റിയ ശേഷം പാലത്തിൽ ഇരുഭാഗത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഉച്ചക്ക് ഒരുമണി വരേയും ശ്രമം തുടർന്നെങ്കിലും ജനങ്ങളുടെ സാന്നിധ്യം തുരത്തലിന് വിഘാതമായി. പാലത്തിൽ നിന്നും ജനങ്ങളെയെല്ലാം മാറ്റിയ ശേഷം ഉച്ചക്ക് ശേഷം മൂന്നിന്  വീണ്ടും ശ്രമം തുടങ്ങി. ഏറെ ദൂരം മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് വനപാലകർക്ക് നേരെ തിരിയുകയും തിരിഞ്ഞൊടുകയും ചെയ്തു. വൈകിട്ട് ആറുമണിയോടെ   പാലത്തിനടിവശത്തുകൂടി ആറളം ഫാം മേഖലയിലേക്ക് ഇവയെ തുരത്തി വിടുകയായിരുന്നു.Post Top Ad