കണ്ണൂരിൽ സ്ത്രീയും വൃദ്ധ മാതാവും മക്കളും കഴിഞ്ഞത് വീടിന്റെ വരാന്തയിൽ; കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 September 2022

കണ്ണൂരിൽ സ്ത്രീയും വൃദ്ധ മാതാവും മക്കളും കഴിഞ്ഞത് വീടിന്റെ വരാന്തയിൽ; കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി

 


കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ്‌ ടു വിദ്യാർത്ഥിനിയായ മകളും അടങ്ങുന്ന കുടുംബം രാത്രി കഴിഞ്ഞത് വീടിന്റെ വരാന്തയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ഇന്നലെ വൈകിട്ട് ബാങ്ക് ജപ്തി ചെയ്തത്

2012 ലാണ് വീട് നിർമ്മാണത്തിനായി കേരള ബാങ്കിന്റെ മമ്പറം ശാഖയിൽ നിന്നും സുഹ്‌റ 10 ലക്ഷം രൂപ ലോൺ എടുത്തത്. ഇതിൽ നാലര ലക്ഷത്തോളം തിരിച്ചടച്ചതായി ഇവർ പറയുന്നു. എന്നാൽ പലിശ അടക്കം 19 ലക്ഷം രൂപ വായ്പാബാധ്യത. ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും സുഹ്‌റ ആരോപിക്കുന്നു. പിന്നാലെ സർഫാസി ആക്ട് പ്രകാരം റവന്യൂ റിക്കവറിക്ക് ബാങ്ക് നടപടി സ്വീകരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ അധികൃതരെത്തി വീട് സീൽ ചെയ്തു. വീടും എട്ടര സെന്റ് സ്ഥലവും ബാങ്കിന്റെ അധീനതയിലാണെന്ന ബോർഡും സ്ഥാപിച്ചു


.

Post Top Ad