സൗജന്യ സാന്ത്വനം ഡയാലിസിസ് പദ്ധതി ഇരിട്ടി അമല ഹോസ്പിറ്റലിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 30 September 2022

സൗജന്യ സാന്ത്വനം ഡയാലിസിസ് പദ്ധതി ഇരിട്ടി അമല ഹോസ്പിറ്റലിൽ


ഇരിട്ടി: മലയോര മേഖലയിൽ ആദ്യമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി 2015ൽ അമല ഹോസ്പിറ്റലിൽ ആരംഭിച്ച ഡയാലിസിസ് സെന്റർ 7 വർഷം പിന്നിടുകയാണ്. 15 മെഷ്യനുകളിലൂടെ പ്രതിമാസം ആയിരത്തി ലധികം രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകുന്ന തരത്തിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.  ശ്രീകണ്ഠാപുരം സമരിറ്റൻ പാലിയേറ്റീവ് സെന്ററിൻറ നേതൃത്വത്തിൽ അമല ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മേഖലയിലെ നിർധനരായ രോഗികൾക്കുവേണ്ടി സൗജന്യ ഡയാലിസിസ് പദ്ധതി 'സാന്ത്വനം ഡയാലിസിസ് പദ്ധതി' ആരംഭിക്കുന്നു. പ്രസ്തുത പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സമരിറ്റൻ പാലിയേറ്റീവിന്റെ ഡയറക്ടർ ഫാ. ബിനു പൈംപിള്ളിലിന്റെ അധ്യക്ഷതയിൽ ബഹു.പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് ഇന്ന് രാവിലെ 10 മണിക്ക് അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിക്കുന്നു. അഡ്വ. മാത്യു കുന്നപ്പള്ളി സ്വാഗതം പറയും. ഇരിട്ടി വികാർ സെന്റ് ജോസഫ് ചർച്ച് ഫാ. സിബി ആനക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി നഗരസഭ മെമ്പർ ടി.കെ. ഫസീല, ഇരിട്ടി പുഷ്പാരം സെന്റർ സുപ്പീരിയർ ഫാ. ജോർജ്ജ് നെല്ലുവേലിൽ സി.എസ്.ടി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, ഇബ്രാഹിം മുണ്ടേരി, എം.ആർ സുരേഷ്, തോമസ് മാലത്ത്, വി.കെ. ബാബു, അഡ്വ. റോജസ് സെബാസ്റ്റ്യൻ, അജയൻ പായം, ടി.വി.എം വിജയൻ, ജെയ്സൺ ജീരകശ്ശേരി, പ്രൊഫ. വി.ഡി. ജോസഫ്, എസ്.ജെ. മാണി, ഇ. സദാനന്ദൻ, ശാരദ രവി, ഡോ. ടോം ജോസ് കാക്കനാട്ട് എന്നിവർ ആശംസ പറയും. 

Post Top Ad