പരിശോധന കണ്ട് പ്ലാറ്റ്‌ഫോമില്‍ വിശ്രമം, രക്ഷപ്പെടുന്നതിനിടെ പിടിയില്‍; തീവണ്ടിയില്‍ ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 September 2022

പരിശോധന കണ്ട് പ്ലാറ്റ്‌ഫോമില്‍ വിശ്രമം, രക്ഷപ്പെടുന്നതിനിടെ പിടിയില്‍; തീവണ്ടിയില്‍ ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

 


റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണാലിയിൽ നിന്നും ചരസ്‌ വാങ്ങി റോഡ് മാർ​ഗം ഡൽഹിയിലെത്തി. അവിടെ നിന്നും കേരള എക്സ്പ്രസിൽ തൃശൂരിലേക്ക് യാത്ര ചെയ്യുമ്പോൾ പാലക്കാട് ജംഗ്ഷനിൽ എക്സൈസും ആർപിഎഫും ട്രെയിനിൽ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് ട്രെയിനിൽ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമിൽ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ റഫീഖ് മകൻ ആഷിക് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ ബാബു മകൾ അശ്വതി (24), തൃശൂർ കാര സ്വദേശി പുത്തൻ ചാലിൽ വീട്ടിൽ മുരളി മകൻ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ ചരസിന് പൊതു വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരും.

Post Top Ad