പെരളശ്ശേരി പഞ്ചായത്ത് ഹരിത സംഗമം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 September 2022

പെരളശ്ശേരി പഞ്ചായത്ത് ഹരിത സംഗമം


 എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം' മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നവകേരളം കർമ്മ പദ്ധതി-2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും വലിച്ചെറിയൽ മുക്ത ക്യാമ്പയിനുകൾ അതിന്റെ ഉദാഹരണമാണെന്നും ടി എൻ സീമ പറഞ്ഞു.

പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂർണ ശുചിത്വം നേടാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. മാലിന്യ പരിപാലന കർമ്മ പദ്ധതിയുടെ പ്രകാശനവും ടി എൻ സീമ നിർവ്വഹിച്ചു. 
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ 'വലിച്ചെറിയൽ മുക്ത പഞ്ചായത്തിലേക്ക്' എന്ന വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് ഹരിത സമൃദ്ധി വാർഡ് വിളംബര പ്രഖ്യാപനം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ ബീന റിപ്പോർട്ടും കെ കെ സുഗതൻ കർമ്മ പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സി സഞ്ജന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ശൈലജ, പഞ്ചായത്തംഗം കെ വി സവിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി കെ രാജൻ മാസ്റ്റർ, കുടുംബശ്രീ ചെയർപേഴ്സൺ സി കെ സൗമനി, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു. തുടർന്ന് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി.

Post Top Ad