ആലപ്പുഴയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; തീ കെടുത്താന്‍ ശ്രമം തുടരുന്നു...... - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 30 September 2022

ആലപ്പുഴയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; തീ കെടുത്താന്‍ ശ്രമം തുടരുന്നു......

 


ആലപ്പുഴ: കലവൂരില്‍ വന്‍തീപ്പിടിത്തം. മെത്ത, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപ്പിടിത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു. കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന് വീണു.രണ്ടേക്കറോളം സ്ഥലത്താണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. പ്ലാസ്റ്റിക്ക് കസേരകളും റബറൈസ്ഡ് മെത്തകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാണ് തീ ആളിപ്പടര്‍ന്നത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.തീ ആളിപ്പടരാന്‍ തുടങ്ങി 25 മിനിട്ടിന് ശേഷമാണ് അഗ്നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്നും വലിയ അഗ്നിബാധയുണ്ടായിട്ടും തീയണക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്.







Post Top Ad