താര സംഘടനയായ അമ്മയിൽ ആണ്‍ കോയ്മയില്ലെന്ന് അന്‍സിബ ഹസന്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 September 2022

താര സംഘടനയായ അമ്മയിൽ ആണ്‍ കോയ്മയില്ലെന്ന് അന്‍സിബ ഹസന്‍


താര സംഘടനയില്‍ ആണ്‍ കോയ്മയില്ലെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗം അന്‍സിബ ഹസന്‍. അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് അമ്മയുടെ പ്രസിഡന്റ് ആകാന്‍ കഴിയുമെന്നും അൻസിബ റിയാദില്‍ പറഞ്ഞു. അമ്മയില്‍ പുരുഷാധിപത്യമില്ല. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. വൈസ് പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. അര്‍ഹതയുണ്ടെങ്കില്‍ വനിതകളെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നും അന്‍സിബ ഹസന്‍ പറഞ്ഞു. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണ്. ഡബ്ല്യുസിസി ക്ഷണിച്ചിട്ടില്ല. അവരെ തള്ളാനും കൊള്ളാനും ഒരുക്കമല്ല. സംഘടനകളില്‍ മാത്രമല്ല ലോകം മുഴുവന്‍ പുരുഷാധിപത്യം ഉണ്ടായിരുന്നു. എന്നാല്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. സൗദി കലാ സംഘം ‘റിയാദ് ബീറ്റ്‌സ്-2022’ പരിപാടിയില്‍ പങ്കെടുക്കാനാണ് അന്‍സിബ റിയാദിലെത്തിയത്. നാളെ റിയാദ് എക്‌സിറ്റ് 30ലെ നവ്‌റാസ് കോണ്‍ഫറന്‍സ് ഹാളിലാണ് വൈകുന്നേരം ഏഴു മുതല്‍ പരിപാടി ആരംഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.



Post Top Ad