കടുവാക്കളിയുടെ രാഷ്ട്രീയം പറഞ്ഞ് ബാഗ് ദി ടൈഗർ; ബംഗാളി ഫിലിം ഫെസ്റ്റിവൽ തുടങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 September 2022

കടുവാക്കളിയുടെ രാഷ്ട്രീയം പറഞ്ഞ് ബാഗ് ദി ടൈഗർ; ബംഗാളി ഫിലിം ഫെസ്റ്റിവൽ തുടങ്ങി


തൃശൂർ: അടിച്ചമർത്തപ്പെട്ട ജനതയുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ സിനിമ സൗരിഷ് ദേ സംവിധാനം ചെയ്ത 'ബാഗ് ദി ടൈഗർ ഒന്നാമത് ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ ആകർഷണമായി. ഉപജീവനത്തിനായി കടുവയായി അഭിനയിക്കുന്ന ഒരു നാടോടി നടന്റെ കണ്ണിലൂടെ തികച്ചും നാടകീയമായാണ് സിനിമ മുന്നോട്ടുപോകുന്നത്. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ഓർമിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ ഇവിടെ പരാന്നഭോജികളേപ്പോലെ കഴിയണോ അതോ കടുവകളേപ്പോലെ രാജകീയമായി ജീവിക്കണോ എന്ന ചോദ്യം ഉയർത്തുകയാണ് സിനിമ. ബിശ്വനാഥ് ബസു, അമിത് ഡേ, അഭ്ര ശങ്കർ റോയ്, ഫായിസ് ആലം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒന്നാമത് ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രി ഗോപൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വിവർത്തകൻ സുനിൽ ഞാളിയത്ത് മുഖ്യാതിഥിയായി സൗണ്ട് ഡിസൈനൻ ടി. കൃഷ്ണനുണ്ണി ഫെസ്റ്റിവൽ ബുക്ക് സിനിമ കൊട്ടക കോ ഓർഡിനേറ്റർ ജോസ് പുതുക്കാടന് നൽകി പ്രകാശനം ചെയ്തു. കവി പി എൻ ഗോപികൃഷ്ണൻ, 18 - മത് ഐ എഫ് എഫ് ടി ഡയറക്ടർ നിവേദിത കളരിക്കൽ, എ രാധാകൃഷ്ണൻ, ചെറിയാൻ ജോസഫ്, ആൽവിൻ ജേക്കബ് തട്ടിൽ, തുടങ്ങിയവർ സംസാരിച്ചു. ഐ എഫ് എഫ് ടി, ചലച്ചിത്ര കേന്ദ്രം, തൃശൂർ കോർപറേഷൻ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ, കേരള ചലച്ചിത്ര അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.




Post Top Ad