മയ്യിൽ ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 29 September 2022

മയ്യിൽ ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന് തുടക്കം


ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന നവരാത്രി സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി അധ്യക്ഷനായി. അഡ്വ. പി സന്തോഷ്‌കുമാർ എം.പി മുഖ്യാതിഥിയായിരുന്നു. കഥകളി ആചാര്യൻ കോട്ടക്കൽ ശശിധരൻ, ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്വേല ശ്രീധരനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ണ, എൻ അനിൽ കുമാർ, കെ.പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതം, വൈഗ വിവേകിന്റെ ഭരതനാട്യം എന്നിവയും അരങ്ങേറി. 

ഇന്ന് വൈകിട്ട് 6.30ന് നാട്യ സൗഭാഗ്യ ഗ്രൂപ്പ് മയ്യിൽ അവതരിപ്പിക്കുന്ന കലാസന്ധ്യ, തുടർന്ന് മൂകാംബിക നൃത്ത വിദ്യാലയം മയ്യിൽ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം നടനം മോഹനം എന്നിവ ഉണ്ടായിരിന്നു. നാളെ വൈകിട്ട് 6.30ന് സൗഹൃദ സംഗമം, തുടർന്ന് ചൂരക്കൊടി കളരി സംഘം വില്യാപ്പള്ളി അവ തരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും തുടർന്ന് ടീം നക്ഷത്ര കിഴക്കേപറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

ഒക്ടോബർ ഒന്നിന് 6.30ന് ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശയും സമാപന ദിവസമായ രണ്ടിന് വൈകിട്ട് 6.30ന് സാംസ്കാരിക സദസ് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടന ചെയ്യും. തുടർന്ന് മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം അവതരിപ്പിക്കുന്ന സർഗസന്ധ്യയും നടക്കും.Post Top Ad