അശരണരായ വിധവകളെ ചേര്‍ത്ത് പിടിക്കാന്‍ അഭയകിരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 11 October 2022

അശരണരായ വിധവകളെ ചേര്‍ത്ത് പിടിക്കാന്‍ അഭയകിരണം

 


ആരാലും കൂട്ടിനില്ലാതെ ഒറ്റപ്പെട്ടു പോകുന്ന വിധവകളെ ചേര്‍ത്തു പിടിച്ച് അഭയകിരണം പദ്ധതി. നിരാലംബരും ഭവനരഹിതരുമായ വിധവകള്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അശരണരായ വിധവകള്‍ക്ക് സംരക്ഷണവും പാര്‍പ്പിടവും നല്‍കുന്നതിനൊപ്പം അവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുന്നതാണ് അഭയകിരണം പദ്ധതി. ധനസഹായം ലഭ്യമാകാന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് സൗകര്യമില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20.


പദ്ധതിയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെ

സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂര്‍ത്തിയായ മക്കളില്ലാാത്തവരായിരിക്കണം. ഭിന്നശേഷി / മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ ഉള്ളവരെ പദ്ധതിയില്‍ പരിഗണിക്കും. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.  അപേക്ഷകന് സര്‍വീസ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ ലഭിക്കാന്‍ പാടില്ല. അപേക്ഷകന്‍ എസ്.ജെ.ഡി (ആശ്വാസകിരണം, സമാശ്വാസം) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താവായിരിക്കരുത്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

എങ്ങനെ അപേക്ഷിക്കാം

അര്‍ഹരായ അപേക്ഷകര്‍ http://schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 20നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നോ അടുത്തുളള അങ്കണവാടികളില്‍ നിന്നോ ഐ.സി.ഡി.എസ് കാര്യാലയങ്ങളില്‍ നിന്നോ ലഭിക്കും.

അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

അപേക്ഷകയുടെ പ്രായം തെളിയിക്കുന്നതിനുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ഇലക്ഷന്‍ ഐഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആണെന്ന് റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് / വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് / ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്. അപേക്ഷക വിധവയാണെന്നും ബന്ധുവിന്റെ സംരക്ഷണയിലാണെന്നും കാണിച്ച് ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 293060.




Post Top Ad