മുസാഫർപൂരിൽ ദുരഭിമാനക്കൊല; മകളുടെ കാമുകനെ ബസിന് മുന്നിൽ തള്ളിയിട്ടു കൊന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 2 October 2022

മുസാഫർപൂരിൽ ദുരഭിമാനക്കൊല; മകളുടെ കാമുകനെ ബസിന് മുന്നിൽ തള്ളിയിട്ടു കൊന്നു


ബിഹാറിൽ വീണ്ടും ദുരഭിമാന കൊലപാതകം. മകളുടെ കാമുകനെ മാതാപിതാക്കൾ ഓടുന്ന ബസിന് മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. ചക്രത്തിനടിയിൽപ്പെട്ട യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 25 കാരനായ റോഷൻ കുമാർ പ്രദേശവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും, സെപ്റ്റംബർ 29 ന് ഒളിച്ചോടുകയും ചെയ്തതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ കുടുംബം ഇവരെ ഹാജിപൂരിനടുത്ത് കണ്ടെത്തി. നാട്ടിൽ തിരിച്ചെത്തിയാൽ വിവാഹം നടത്തി തരാമെന്നും, ഇപ്പോൾ തങ്ങൾക്കൊപ്പം വരണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാൽ മുസാഫർപൂരിലെ ഫകുലി ചൗക്കിന് സമീപം എത്തിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വാഹനം നിർത്തി യുവാവിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. റോഷൻ ഇറങ്ങുന്നതിനിടെ രണ്ട് യുവാക്കൾ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് അനുഗമിച്ചു. പിന്നാലെ എതിരെ വന്ന ബസിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.



Post Top Ad