ഗാന്ധി ജയന്തി സേവന വാരം : കെ.സി വൈ എം ആശുപത്രി പരിസരം വൃത്തിയാക്കി.കെ.സി വൈ എം എടൂർ ഫൊറോനയുടെ കീഴിലുള്ള യുവതി യുവാക്കളാണ് ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കീഴ്പ്പള്ളി സി എച്ച് സി പരിസരം വൃത്തിയാക്കിയത്. എടൂർ ഫൊറോനയുടെ കീഴിലെ മാങ്ങോട്, വെളിമാനം കീഴ്പ്പള്ളി യൂണിറ്റുകളുടെ നേതൃത്വത്തിലാണ്
ശുചീകരണ പ്രവർത്തി നടത്തിയത് യൂണികളുടെ ഭാരവാഹികളായ ആൽബർട്ട് സെബാസ്റ്റ്യൻ, അബിൻ ബെന്നി, അമൽ മാത്യു, ഏഷ്യൽ ജോസ് , ഐറിൻ അന്ന, എയ്ഞ്ചൽ മേരി , അലീന കെ സജി തുടങ്ങിയവരാണ് ആശുപത്രി പരിസരം വൃത്തിയാക്കാൻ നേതൃത്വം നൽകിയത്. റിപ്പോർട്ട്: കെ.ബി. ഉത്തമൻ