തേനൂറും മാങ്ങാട്ടിടം; തേന്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 14 October 2022

തേനൂറും മാങ്ങാട്ടിടം; തേന്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി


ശുദ്ധമായ തേന്‍ ഉല്‍പാദനം ലക്ഷ്യമിട്ട് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാള്‍ക്ക് രണ്ട് തേനീച്ചപ്പെട്ടികളാണ് നല്‍കുക . തെരെഞ്ഞെടുത്ത നൂറു കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പെട്ടികള്‍ നല്‍കി. 19 വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനവും നല്‍കിയിരുന്നു. ജനകീയസൂത്രണ പദ്ധതി പ്രകാരം 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഉല്‍പാദിപ്പിക്കുന്ന തേന്‍ നിലവിലുള്ള മാങ്ങാട്ടിടം ഹണി എന്ന ബ്രാന്റില്‍ തന്നെയാണ് പഞ്ചായത്തിന്റെ സഹായത്തോടെ പുറത്തിറക്കുക. മാങ്ങാട്ടിടത്തെ 300 കുടുംബങ്ങള്‍ നേരത്തെ മുതല്‍ തേനീച്ച കൃഷി ചെയ്യുന്നുണ്ട്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലും തേനീച്ച കൃഷി ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ യശോദ, സി കെ ശ്രീജ, കൃഷി അസിസ്റ്റന്റുമാരായ എം വിപിന്‍, ആര്‍ സന്തോഷ് കുമാര്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ആര്‍ സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.



Post Top Ad