രാജസ്ഥാനിൽ 2 ക്വിന്റൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 16 November 2022

രാജസ്ഥാനിൽ 2 ക്വിന്റൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി


 രാജസ്ഥാനിലെ അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന് പിന്നാലെ ദുംഗർപൂരിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. സോം നദിയിൽ നിന്നാണ് 185 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച ഏഴ് ചാക്കുകൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.ഉദയ്പൂരിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഖനികളിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ഭബ്രാന പാലത്തിന് സമീപത്തുകൂടി കടന്നുപോയവരാണ് സംഭവം ആദ്യം കണ്ടത്. സോം നദിയിൽ ചില ചാക്കുകൽ ശ്രദ്ധയിൽപ്പെട്ട ആളുകൾ അസ്പൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.ഇവ 7 ബാഗുകളിലായി നിറച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളത്തിൽ വീണതിനാൽ സ്‌ഫോടകവസ്തുക്കൾ നശിച്ചതായി പൊലീസ് അറിയിച്ചു. അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് തകർക്കാൻ ഗൂഢാലോചന നടത്തുന്നവരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു

.

Post Top Ad