കായിക പ്രതിഭകളെ വാർത്തെടുക്കാൻ വിദഗ്ധ പരിശീലനം നൽകും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 10 November 2022

കായിക പ്രതിഭകളെ വാർത്തെടുക്കാൻ വിദഗ്ധ പരിശീലനം നൽകും


ജില്ലാ, സംസ്ഥാനതല കായിക മേളകളിലേക്ക് തളിപ്പറമ്പിൽ നിന്നും പ്രതിഭകളെ വാർത്തെടുക്കാൻ ത്രിദിന വിദഗ്ധ പരിശീല ക്യാമ്പ് സംഘടിപ്പിക്കും. തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര കായികാരോഗ്യ പദ്ധതിയുടെ ഭാഗമായി നവംബർ 14, 15, 16 തീയതികളിൽ മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസിലാണ് പരിശീലനം നടക്കുക. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിക്കാള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. മണ്ഡലത്തിലെ എല്ലാ വിദ്യാർഥികളുടെയും കായികക്ഷമത വർധിപ്പിക്കാനുള്ള പ്രവർത്തനം ഊർജിതമാക്കുമെന്ന് അവലോകന യോഗം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അക്കാദമിക്, അക്കാദമികേതര രംഗത്തെ മികവ് ലക്ഷ്യമിട്ടാണ് കഴിഞ്ഞ രണ്ട് വർഷമായി സമഗ്ര വിദ്യാഭ്യാസ പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പദ്ധതി, കായികാരോഗ്യം വർധിപ്പിക്കാൻ യോഗ പരിശീലനം, കരിയർ ഗൈഡൻസ് ഫെസ്റ്റ് തുടങ്ങിവ നടപ്പാക്കി. എല്ലാ മേഖലകളിലും മണ്ഡലത്തിന്റെ മികവ് തെളിയിക്കുകയാണ് ലക്ഷ്യം. സമഗ്ര കായിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്തെ മികച്ച കായിക ടീമുകളെ വാർത്തെടുക്കാനുള്ള പിന്തുണ നൽകും. ഓരോ ഹയർസെക്കണ്ടറി, ഹൈസ്‌കൂൾ വിദ്യാലയവും ഏതെങ്കിലും ഒരു കായിക ഇനം തെരഞ്ഞെടുത്ത് പരിശീലനം ആരംഭിക്കണം. കുട്ടികളുടെ കായികാരോഗ്യം വർധിപ്പിക്കുന്നതിന് എൽ പി, യുപി സ്‌കൂൾ അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകും.
ഭാഷ, ഗണിതം, ശാസ്ത്രം, കല, കായികം, ഐ ടി മേഖലകളിലെ മികവ് തെളിയിക്കാൻ അവസരം നൽകുന്ന 'ഫോക്കസ് ടു എക്സലൻസ്', മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ, കുട്ടികളുടെ അടിസ്ഥാന ശേഷി ഉറപ്പാക്കൽ എന്നിവയാണ് യോഗത്തിൽ ചർച്ച ചെയ്തത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രദർശനങ്ങളും സംവാദങ്ങളും ഉൾക്കൊള്ളുന്ന ടേണിംഗ് പോയിന്റ് 2022-23 ഏപ്രിലിൽ നടത്തും.
ലഹരി, അന്ധവിശ്വാസങ്ങൾ എന്നിവക്കെതിരെ പരീക്ഷണ വണ്ടി, കലാജാഥ, ശാസ്ത്ര നാടകങ്ങൾ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരെ ഐടി അധിഷ്ഠിത പഠനത്തിന് പ്രാപ്തരാക്കാൻ ആവശ്യമായ പദ്ധതികളും നടപ്പാക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയകരമാക്കാൻ സ്‌കൂൾ,പഞ്ചായത്ത് സമിതികളെ നിയമിക്കും. അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും പിടിഎകളും ഉൾപ്പെടുന്ന സമിതികളുടെ പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ധർമ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കണ്ണൂർ ഡി ഡി ഇ വി എ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി കെ പി രാജേഷ് പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ഇ സി വിനോദ്, ഹയർ സെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ ടി വി വിനോദ്, തളിപ്പറമ്പ് ഡി ഇ ഒ എ എം രാജമ്മ, സമഗ്ര വിദ്യാഭ്യാസ പദ്ധതി തളിപ്പറമ്പ് നിയോജക മണ്ഡലം കോ-ഓഡിനേറ്റർ കെ സി ഹരികൃഷ്ണൻ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad