ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 17 November 2022

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും


 ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആദ്യഘട്ടത്തിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. പ്രധാനമന്ത്രി ഗൃഹ സന്ദർശനം അടക്കമുള്ള പ്രചരണ പരിപാടിക്കായി ശനിയാഴ്ച സംസ്ഥാനത്തെത്തും.ത്രികൊണ മത്സരം നടക്കുന്ന ഗുജറാത്തിൽ തീ പാറുകയാണ് പ്രചാരണ രംഗത്ത്. വാക്ക് പോരും, പ്രചാരണവിഷയങ്ങളും കടുക്കുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.മത്സരചിത്രം വ്യക്തമായതോടെ അടുത്ത ദിവസം മുതൽ ദേശീയ നേതാക്കൾ പ്രചാരണത്തിനായി സംസ്ഥാനത്തെത്തും. പ്രധാന മന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുജറാത്തിൽ എത്തും. 3 ദിവസത്തിനിടെ 8 റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടികളും പ്രധാന മന്ത്രി നിശ്ചയിച്ചിട്ടുണ്ട്.ഒന്നാം ഘട്ട പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വിമത സ്ഥാനാർഥി കളെ അനുനയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി യും കോൺഗ്രസും. വിമത ശല്യം ഇക്കുറി ബിജെപിയെയാണ് ഏറെ അലട്ടുന്നത്.

Post Top Ad