സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തക പരിഷ്ക്കരണ പ്രവർത്തനത്തിന്റെ ആദ്യ പടിയായാണ് ഇടവേലി ഗവ: എൽ പി സ്ക്കൂൾ ചർച്ച സംഘടിപ്പിച്ചത് പത്താം തീയതി വരെയാണ് സ്ക്കൂൾ തല ജനകീയ ചർച്ച നടക്കുന്നത്. ഇടവേലിയിൽ നടന്ന ചർച്ചാ യോഗം വാർഡ് മെമ്പർ വത്സാ ജോസ് ഉദ്ഘാടനം ചെയ്യ്തു.
സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു. സി ആർ സി കോർഡിനേറ്റർ ജസ്റ്റിൻ ജോർജ് പദ്ധതി വിശദീകരിച്ചു. പി.കെ നൗഷാദ് ചർച്ച നീയന്ത്രിച്ചു. സി എൻ രാധമ്മ , ശ്രീലേഖ , ശങ്കർ സ്റ്റാലിൻ , ടി.എം മാത്യു, ഫസീല തുടങ്ങിയവർ സംസാരിച്ചു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ