ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 15 November 2022

ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍


 ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് ദേവനാരായണനെതിരെ കസ്റ്റഡിയിലെടുത്തത്.ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ദേവനാരായണനെ പൊലീസ് പിടികൂടിയത്.

Post Top Ad