ശ്രീകണ്ഠപുരം നഗരസഭയിൽ മലയാള ഭാഷ ദിനാഘോഷം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

ശ്രീകണ്ഠപുരം നഗരസഭയിൽ മലയാള ഭാഷ ദിനാഘോഷം നടത്തി.


ശ്രീകണ്ഠപുരം: നവംബർ 1 കേരള പിറവി ദിനത്തിൽ ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾകൊള്ളിച്ച് മലയാള ഭാഷ ദിനാചരണം സംഘടിപ്പിച്ചു. മലയാള ഭാഷ ദിനാചാരണ പരുപാടി ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാസ്റ്റർ മാണിക്കോത്ത് നിർവഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന ടീച്ചർ, പി പി ചന്ദ്രംഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, വി പി നസീമ, ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ കെ വി ഗീത, സിഡിഎസ് ചെയർപേഴ്സൺ  എ ഓമന, റവന്യൂ ഇൻസ്പെക്ടർ കെ പി ലക്ഷ്മണൻ  എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ ഭരണ ഭാഷ പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു.



Post Top Ad