മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 15 November 2022

മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു.

 




സങ്കീര്‍ണമായ മൂലധന നേട്ട നികുതി വ്യവസ്ഥ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍. നിക്ഷേപ കാലയളവ്, നികുതി നിരക്ക് എന്നിവയില്‍ ഏകീകരണം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കടപ്പത്രം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ ആസ്തികള്‍ക്ക് ബാധകമായ വ്യത്യസ്ത നികുതി വ്യവസ്ഥയിലാണ് ഇതോടെ മാറ്റംവരിക.നിലവിലെ നികുതിഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ 12 മാസത്തിലേറെക്കാലം നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകം. റിയല്‍ എസ്റ്റേറ്റിനാകട്ടെ 24 മാസമാണ് കാലാവധി. ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണാഭരണം എന്നിവയാണെങ്കില്‍ 36 മാസമെങ്കിലും കൈവശവെച്ചാല്‍ ദീര്‍ഘകാല ആസ്തികളായി കണക്കാക്കും.റിയല്‍ എസ്‌റ്റേറ്റ്, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ദീര്‍ഘകാല മൂലധനനേട്ടത്തിന് നികുതിയിളവുണ്ട്. പണപ്പെരുപ്പം കഴിച്ചുള്ള നേട്ടത്തിന്(ഇന്‍ഡക്‌സേഷന്‍)20ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.12 മാസത്തിലേറെക്കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ഓഹരികള്‍ക്കും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും 10ശതമാനമാണ് ദീര്‍ഘകാല മൂലധനനേട്ട നികുതി ബാധകം. ഒരു സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക നേട്ടമായി ലഭിച്ചെങ്കില്‍മാത്രമെ നികുതി ബാധ്യതയുള്ളൂ. അതില്‍താഴെക്കാലം കൈവശം വെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ 15ശതമാനവും നികുതി നല്‍കണം.

Post Top Ad