ശ്രീകണ്ഠപുരം നഗരസഭയിൽ വികസന സെമിനാർ നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 31 December 2022

ശ്രീകണ്ഠപുരം നഗരസഭയിൽ വികസന സെമിനാർ നടത്തി.


ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2023- 24 വാർഷിക പദ്ധതി ആസുത്രണത്തിന്റെ ഭാഗമായി നടത്തുന്ന വികസന സെമിനാർ ശ്രീകണ്ഠാപുരം റോയൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭയിൽ അടുത്ത വർഷം നടപ്പാക്കാനിരിക്കുന്ന പദ്ധതികൾ വിശകലനം ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നതിന് ഭാഗമായി നടത്തുന്ന വികസന സെമിനാറിന്റെ ഉദ്ഘാടനം രാജ്യസഭാ എം.പി പി സന്തോഷ് കുമാർ നിർവഹിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫീന വർഗീസ്, പി പി ചന്ദ്രാംഗതൻ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ,  നഗരസഭാ കൗൺസിലർ കെ വി ഗീത, പി. ടി കുര്യാക്കോസ് മാസ്റ്റർ, വി. സി രാമചന്ദ്രൻ മാസ്റ്റർ, എൻ. പി റഷീദ് മാസ്റ്റർ, ടി കെ വത്സൻ, കെ വിജയകുമാർ, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.



Post Top Ad