കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണം; ചരിത്രത്തിലാദ്യമായി താജ്മഹലിന് നോട്ടീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 20 December 2022

കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണം; ചരിത്രത്തിലാദ്യമായി താജ്മഹലിന് നോട്ടീസ്

 



താജ്മഹലിൻ്റെ 370 വർഷം നീണ്ട ചരിത്രത്തിലാദ്യമായി കെട്ടിട നികുതിയും വെള്ളക്കരവും അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിവിധ ബില്ലുകൾ അടയ്ക്കാത്തതിനാൽ അഞ്ച് കോടി രൂപയിലധികം കുടിശികയുണ്ടെന്നും ഇത് ഉടൻ അടയ്ക്കണമെന്നുമാണ് ഉത്തർ പ്രദേശ് സർക്കാർ പുരാവസ്തു വകുപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതൊരു പിഴവാണെന്നും ഉടൻ പരിഹരിക്കുമെന്ന് കരുതുന്നു എന്നും പുരാവസ്തു വകുപ്പ് അറിയിച്ചു.

ആകെ മൂന്ന് നോട്ടീസുകളാണ് യുപി സർക്കാർ അയച്ചത്. ഇതിൽ രണ്ടെണ്ണം താജ്മഹലിനും ഒരെണ്ണം ആഗ്ര കോട്ടയ്ക്കുമാണ്. കെട്ടിടനികുതി ചരിത്രസ്‌മാരകങ്ങൾക്കില്ല. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ യുപി സർക്കാരിൻ്റെ നിയമവും ഇത് ഉറപ്പുവരുത്തുന്നുണ്ട്. വെള്ളക്കരവുമായി ബന്ധപ്പെട്ട്, മുൻപ് ഇങ്ങനെയൊന്ന് വന്നിട്ടില്ല. മാത്രമല്ല, വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്ന വാട്ടർ കണക്ഷൻ ഇവിടെയില്ല. താജ്മഹലിന് ഒരു കോടി രൂപയിലധികം കുടിശികയുണ്ടെന്ന് നോട്ടീസിൽ പറയുമ്പോൾ ആഗ്ര കോട്ടയ്ക്ക് 5 കോടി രൂപയ്ക്ക് മുകളിലാണ് കുടിശിക

Post Top Ad