യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21കാരൻ അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 25 January 2023

യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21കാരൻ അറസ്റ്റിൽയുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസിന്റെ പിടിയിലായി. മോശമായി വാഹനം ഓടിക്കുന്നതിനെപ്പറ്റി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ വിരോധത്തിലാണ് ഇയാൾ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തിയത്. കൊല്ലം ഇരവുപുരം, തേജസ്‌ നഗർ 123ൽ വയലിൽ വീട്ടിൽ ഉമർ മുക്തറാണ് (21) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇരവിപുരം സ്വദേശി സുധീറിനെയാണ് ഇയാൾ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കാതടപ്പിക്കുന്ന ശബ്ദത്തിൽ പ്രതി റോഡിലൂടെ ബൈക്കിൽ പാഞ്ഞതിനെതിരെ നാട്ടുകാർ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇത് ചെയ്ത‌ത് സുധീറാണെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേർന്ന് 24ന് രാവിലെ പഴയാറ്റിൻകുഴി ഭാഗത്ത് വച്ച് അസഭ്യം പറയുകയും ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമിച്ച സുധീറിനെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും തോളിലും മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ മയക്കുമരുന്ന് കൈവശം വച്ചതിന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. എസ്.ഐമാരായ അരുൺഷാ, ജയേഷ്, സുനിൽ, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post Top Ad