ഷാർജയിലും പൂർണ വിജയം നേടി ഗോതമ്പ് കൃഷി. ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്നതാണ് നിലവിലെ ഗോതമ്പ് കൃഷി. ഷാർജ- സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച ഗോതമ്പ് ഫാം സന്ദർശിച്ചുനേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ ധാന്യം എന്നിവയുടെ ഉത്പാദനത്തിൽ നേടിയ വിജയക്കുതിപ്പാണ് ഗോതമ്പ് വിത്ത് പാകിയത്. ലോകത്തിലെ ഏതു ഭക്ഷ്യധാന്യങ്ങളും യുഎഇയിൽ കൃഷി ചെയ്യാൻ സാധിക്കുംവിധം സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരീക്ഷണങ്ങൾ. ഒട്ടുമിക്ക പച്ചക്കറിയും പഴ വർഗങ്ങളും ഇപ്പോൾ തന്നെ കൃഷി ചെയ്തുവരുന്നു.