ആഡംബര ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് 9 വയസ്സുകാരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 18 January 2023

ആഡംബര ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് 9 വയസ്സുകാരി



സൂറത്ത്• ഗുജറാത്തിലെ വജ്രവ്യവസായിയുടെ ഒൻപതു വയസ്സുകാരി മകൾ സന്യാസവ്രതം സ്വീകരിച്ചു. ജെയിൻ മതാനുയായികളായ ധനേഷ് സംഘ്‌വിയുടെയും അമിയുടെയും രണ്ടുപെൺമക്കളിൽ മൂത്തയാളായ ദേവാൻഷിയാണ് സന്യസ്ഥ ജീവിതത്തിലേക്കു പ്രവേശിച്ചത്. ജെയിൻ സന്യാസ ആചാര്യൻ വിജയ് കിർതിയാഷ്സുരിയുടെയും നൂറോളം അനുയായികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൂറത്തിലെ വേസു എന്ന സ്ഥലത്തായിരുന്നു ചടങ്ങ്.

മുപ്പതുവർഷമായി വജ്രവ്യവസായ രംഗത്തുള്ള സംഘ്‌വി ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പിതാവ്. ഡയമണ്ട് പോളിഷിങ്ങും കയറ്റുമതിയുമാണ് ഇവരുടെ പ്രധാന വ്യവസായം. ‘ദിക്ഷ’ ചടങ്ങ് നടത്തിയതോടെ പിതാവും കുടുംബവും നൽകിയ എല്ലാ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ദേവാൻഷി വെടിയും.

വളരെ ചെറിയ പ്രായത്തിൽത്തന്നെ ആത്മീയജീവിതത്തിലേക്കുള്ള ചായ്‌വ് പ്രകടിപ്പിച്ചയാളാണ് ദേവാൻഷിയെന്ന് കുടുംബത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു വളരെ മുൻപ് തന്നെ മറ്റു സന്യാസികൾക്കൊപ്പം 700 കിലോമീറ്റർ ദൂരം ദേവാൻഷി കാൽനടയായി യാത്രചെയ്തിട്ടുണ്ട്. മറ്റുപല കഴിവുകൾക്കുമൊപ്പം അഞ്ച് ഭാഷകളും ഈ ചെറുപ്രായത്തിൽത്തന്നെ ദേവാൻഷി വശത്താക്കിയിരുന്നു. ദേവാൻഷിക്ക് നാലുവയസ്സുകാരിയായ ഒരു അനുജത്തി കൂടിയുണ്ട്.

Post Top Ad