ആത്മവിശ്വാസത്തിന്റെ ചിറക് നല്‍കി 'ഫൈന്‍ ട്യൂണ്‍' - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 19 January 2023

ആത്മവിശ്വാസത്തിന്റെ ചിറക് നല്‍കി 'ഫൈന്‍ ട്യൂണ്‍'


ഭാവിയില്‍ ആരാകണം എന്ന ആഗ്രഹം കടലാസ് വിമാനത്തിന്റെ ചിറകില്‍ എഴുതി പറത്തിയപ്പോള്‍ ലക്ഷ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അല്‍പം കൂടി ഉയരം വെച്ചത് പോലെയായിരുന്നു അവര്‍ക്ക്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ചേര്‍ന്ന് നടത്തിയ ഫൈന്‍ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്കിടെയാണ് അധ്യാപകന്റെ നിര്‍ദേശ പ്രകാരം ലക്ഷ്യത്തിലേക്കുള്ള വിമാനം പറത്തിയത്. ആത്മവിശ്വാസവും ഉപരി പഠനത്തിലേക്കുള്ള ലക്ഷ്യങ്ങളും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ക്ലാസ്. ഏത് പ്രതിസന്ധിയും കടന്ന് ലക്ഷ്യത്തിലെത്തുമെന്ന്് എടയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞിറങ്ങിയ പത്താം തരത്തിലെ ബാഷര്‍ പറഞ്ഞു. നന്നായി പഠിക്കണമെന്ന തോന്നലും ഭാവിയെക്കുറിച്ച് നല്ല ബോധവും ഉണ്ടായെന്ന് അമല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ഇനിയുള്ള പരീക്ഷകളെ പേടിയില്ലാതെ നേരിടാനാകുമെന്ന ആത്മവിശ്വാസമാണ് ശരത്ത് ലാലിനുണ്ടായത്. മനംമടുപ്പിക്കാതെ കളിയിലൂടെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ച ശിവപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ എന്‍ പ്രേംജിത്തിനോടുള്ള നന്ദിയും അവര്‍ അറിയിച്ചു. ജീവിത ലക്ഷ്യങ്ങള്‍ മാറ്റിവെക്കപ്പെടേണ്ടവ അല്ലെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് ആഗ്രഹവും കൈപ്പിടിയില്‍ ഒതുക്കാമെന്നും ഫൈന്‍ ട്യൂണ്‍ അവരെ പഠിപ്പിച്ചു. കഴിവില്ലാത്തത് കൊണ്ടല്ല സ്വന്തം കഴിവ് ഉള്ളില്‍ ഒതുക്കിയാണ് നമ്മളില്‍ പലരും ജീവിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണര്‍ത്താന്‍ ക്ലാസ്സിലൂടെ സാധിച്ചു. ശാരീരിക പരിമിതികള്‍ ഉണ്ടായിട്ടും ജീവിതത്തിന്റെ ഉന്നതിയില്‍ എത്തിയ പ്രശസ്തരുടെ ഉദാഹരണങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനമേകി. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയാണ് ക്ലാസിനെ ആകര്‍ഷകമാക്കിയതെന്നാണ് കൂത്തുപറമ്പ് പി ആര്‍ സി സിആര്‍സി കോ ഓര്‍ഡിനേറ്റര്‍ ഷിറോദ തോട്ടത്തിലിന്റെ അഭിപ്രായം. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വലിയ മോട്ടിവേഷനാണ് ക്ലാസ് നല്‍കിയതെന്ന് ബി ആര്‍ സി കൂത്തുപറമ്പ് ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്‍ സതീന്ദ്രന്‍ പറഞ്ഞു. വിദഗ്ധര്‍ തയ്യാറാക്കിയ മൊഡ്യൂള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ പത്താംതരം, പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് സി പ്ലസ് വണ്‍ പ്ലസ് ടു എന്നീ വിഭാഗങ്ങളില്‍ നിന്നായി  50 വിദ്യാര്‍ഥികളാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം 'ദ ട്രാപ്പ്' പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണവും നടന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി വി ഷാജിറാം, പി ടി എ വൈസ് പ്രസിഡണ്ട് പി പി ഹാഷിം, ഐ ആന്റ് പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി സ്വാതി, ക്ലസ്റ്റര്‍ റിസോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ സി സുഭാഷ് പൂവാടന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ പി ഐ അജിത, വി എച്ച് എസ് ഇ സ്റ്റാഫ് എ കെ അനീഷ്, എം അനീഷ് എന്നിവര്‍ പങ്കെടുത്തു.
കല്ല്യാശ്ശേരി ബി ആര്‍ സിതല പരിപാടി മാട്ടൂല്‍ സി എച്ച് എം കെ എസ് ജി എച്ച് എസ് എസില്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഫാരിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍ രാജേഷ് ക്ലാസെടുത്തു. പഞ്ചായത്തംഗം ഇന്ദിര ജോസ്, ബി ആര്‍ സി പരിശീലകന്‍ സുനില്‍ കുന്നരു, ബിപിസി എം വി വിനോദ് കുമാര്‍, എ ഇ ഒ ടി വി അജിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം രഞ്ജിത്ത്, പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി വി ശ്രീലേഖ, എസ് എം സി ചെയര്‍മാന്‍ ടി എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ എം പി കെ അയൂബ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍ എ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. അധ്യാപിക ഡോ. സി എം ബിഷ ക്ലാസെടുത്തു. പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിത്യ വത്സന്‍ പദ്ധതി വിശദീകരിച്ചു.  അധ്യാപകരായ കെ പി മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദലി വിളക്കോട്ടൂര്‍, കെ കെ മുനീര്‍, ബി ആര്‍ സി ട്രെയിനര്‍ പി മനോഹരന്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരായ പി പി സനൂജ, ഡി എസ് അഭയ എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൂത്തുപറമ്പ് ബി ആര്‍ സി ഹാളില്‍ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി ശ്രീജ ഉദ്ഘാടനം ചെയ്തു. പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്  ഇ കെ ദൃശ്യ അധ്യക്ഷത വഹിച്ചു. എന്‍ സതീന്ദ്രന്‍, സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ഷെറിന്‍ ഷഹാന എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സിറ്റി ഗവ. എച്ച് എസ് എസില്‍ പ്രിന്‍സിപ്പല്‍ കെ സുനിത ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ പി അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. ബി പി സി കെ സി സുധീര്‍ പദ്ധതി വിശദീകരിച്ചു. സരീഷ് പയ്യമ്പള്ളി ക്ലാസെടുത്തു. എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ് എസ് സിന്ധു, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ബിപിസി ട്രെയിനര്‍ എം ഉനൈസ്, പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ കെ സജീര്‍, അധ്യാപകരായ ബഷീര്‍ നമ്പ്രം, സജീവന്‍, പിടിഎ വൈസ് പ്രസിഡണ്ട് എം സി അബ്ദുല്‍ ഖല്ലാഖ് സംസാരിച്ചു. ഫൈന്‍ട്യൂണ്‍ ബി ആര്‍ സിതല ക്ലാസുകള്‍ വെള്ളിയാഴ്ച സമാപിക്കും. ജനുവരി 20ന് രാവിലെ 9.30ന് രാമന്തളി ജി എച്ച് എസ് എസ്, മുഴപ്പിലങ്ങാട് ജി എച്ച് എസ് എസ്, 10 മണിക്ക് പാല ജി എച്ച് എസ് എസ്,
ഉച്ചക്ക് രണ്ട് മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ് എന്നിവിടങ്ങളില്‍ പരിപാടി നടക്കും.

Post Top Ad