സന്നിധാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 January 2023

സന്നിധാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി; ശബരിമല മകരവിളക്ക് ഉത്സവത്തിലേക്ക്

 


മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ് മകരസംക്രമ പൂജ.


മകരവിളക്ക് ദിനമായ 14 വരെ ഒരു ലക്ഷത്തിലധികം ഭക്തരാണ് ദിനവും ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴിയും അല്ലാതെയും സന്നിധാനത്ത് എത്തുക.മകരവിളക്കിന് മുന്നോടിയായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന് നടക്കും. 12 ന് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത പുറപ്പെടും.


13ന് പമ്പ വിളക്ക്, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂര്‍ത്തിയാക്കും. 19ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജ പ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം രാവിലെ 7ന് നട അടക്കും.

Post Top Ad