കൊളസ്‌ട്രോളും മുടി കൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകരും ഗവേഷകരും പറയുന്നത്. മനുഷ്യ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഉത്പ്പാദനത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നു എന്നാണ് ഇവരുടെ പഠനം. കേരള സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍,നജീബ് എസ്, ബിനുമോന്‍ ടി എം, സൂര്യ സുരേഷ്, നിഖില ലീമോന്‍ എന്നിവരുള്‍പ്പെട്ട ഗവേഷണ സംഘമാണ് മുടി കൊഴിച്ചിലിന്റെ വ്യത്യസ്ത കാരണങ്ങളെ പറ്റി പഠനം നടത്തിയത്. ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, മുടി വളര്‍ച്ചയുടെ രൂപീകരണത്തിലും കൊളസ്‌ട്രോള്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് നിര്‍വഹിക്കുന്നത്. കൊളസ്‌ട്രോളിന്റെ ഉല്‍പാദനം തടസപ്പെടുന്നത് ത്വക്കിന്റെ സ്വഭാവിക സമസ്ഥിതി തകരാറിലാക്കുകയും, മുടി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോളിലുള്ള വ്യതിയാനം മൂലം രോമകൂപങ്ങള്‍ സ്ഥിരമായി തന്നെ നഷ്ടപ്പെടുകയും, ത്വക്കില്‍ പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു എന്നാണ് ഗവേഷണ റിപ്പോര്‍ട്ട്.
Friday, 27 January 2023
Home
HEALTH
കൊളസ്‌ട്രോള്‍ ഉത്പാദനത്തിലെ തടസങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും; കാര്യവട്ടം ക്യാമ്പസില്‍ നിന്നും ശ്രദ്ധേയമായ പഠനം