പയ്യാവൂർ: ചീത്തപ്പാറ യുവ ശക്തി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗം ആയി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ജിത്തു തോമസ് ഉദ്ഘാടനം ചെയ്തു. ശശിധരൻ കാഞ്ഞിലേരി, ശ്രീധരൻ മലപ്പട്ടം, സജിൻ ഇ. കെ, ജോമിഷ ആലപ്പാട്ട് എന്നിവർ സാന്നിധ്യം അറിയിച്ചു