തീയറ്ററിൽ ആവേശത്തിരയിളക്കി പത്താൻ; ഷാരൂഖിൻ്റെ തിരിച്ചുവരവെന്ന് നിരൂപകർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 24 January 2023

തീയറ്ററിൽ ആവേശത്തിരയിളക്കി പത്താൻ; ഷാരൂഖിൻ്റെ തിരിച്ചുവരവെന്ന് നിരൂപകർ

 തീയറ്ററിൽ ആവേശത്തിരയിളക്കി ഷാരൂഖ് ഖാൻ ചിത്രം പത്താൻ. ചിത്രം ബ്ലോക്ക്ബസ്റ്ററാവുമെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ അതിഗംഭീരമാണെന്നും തരൺ ആദർശ് അടക്കമുള്ള ബോളിവുഡ് നിരൂപകർ അഭിപ്രായപ്പെടുന്നു. ഇൻഡോറിലും ബീഹാറിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നു.പതിവുപോലെ ഷാരൂഖ് കലക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം. സൽമാൻ ഖാൻ്റെ കാമിയോ റോൾ ചിത്രത്തിൻ്റെ സംഘട്ടനങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ്. ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ നടത്തുന്നത് അസാമാന്യ പ്രകടനങ്ങളാണ്. ഒരു എൻ്റർടൈനർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സിനിമയാണ് പത്താൻ എന്നും ആദ്യ പ്രതികരണങ്ങൾ തെളിയിക്കുന്നു.വമ്പൻ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങിയത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹിന്ദു സംഘടനകൾ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിൻ്റെ കുതിപ്പ്. എന്നാൽ, പത്താൻ റിലീസ് തടയില്ലെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ നിലപാടെടുത്തു.

Post Top Ad