മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെയുള്ള സമരപ്പന്തലിന് തീവെച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെയുള്ള സമരപ്പന്തലിന് തീവെച്ചു

 


കണ്ണൂര്‍:കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്‌കരണ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ സ്ഥാപിച്ച സമരപ്പന്തല്‍ അഗ്നിക്കിരയാക്കി.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.ഇതിനെതിരെ കരിയാപ്പ് ജനകീയ സംരക്ഷണ സമര സമിതി നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കരിയാപ്പയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാഗര്‍ പേള്‍ സീ ഫുഡ് പ്രൊഡക്ട് എന്ന പേരിലുള്ള മത്സ്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. സ്ഥാപനം നിരവധി പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതോടെയാണ് പരിസര വാസികളുടെ പ്രതിഷേധത്തിടയായത്.ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാനോ വീട്ടില്‍ കഴിയാനോ പറ്റാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ സ്ഥാപനത്തിനെതിരെ തിരിയുകയായിരുന്നു.
സമരത്തിന് തടയിടാനായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ വാര്‍ത്ത ഷെയര്‍ ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താനും ഒരു സിപിഎം നേതാവ് രംഗത്തെത്തി.ഇത്തരം വിഷയങ്ങള്‍ ചൂടുപിടുച്ചുകൊണ്ടിരിക്കേയാണ് ഇന്നലെ രാത്രി മത്സ്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിലെ സമരപ്പന്തലിന് തീയിട്ടത്.സ്ഥാപനത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇരുട്ടിന്റെ മറവിലെ സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ കഴിയുമെന്ന്് കരിയാപ്പ് ജനകീയ സംരക്ഷണ സമര സമിതി നേതാക്കള്‍ പറഞ്ഞു.


Post Top Ad