തിരുവനന്തപുരം: വാഴമുട്ടത്തഅപകടത്തിൽ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്. ഞായറാഴ്ച രാവിലെ അരവിന്ദ് ഓടിച്ച റേസിങ് ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ തൽക്ഷണം മരിച്ചു.
അപകടം നടന്ന റോഡിൽ ആഡംബര ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളിൽ ഇവിടെയെത്തി യുവാക്കൾ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തിൽ അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാർ പറയുന്നു.