രുചികൂട്ടാൻ അല്പം മണ്ണും ചേർക്കാം; കൗതുകം നിറച്ച് ഒരു ദ്വീപ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 21 January 2023

രുചികൂട്ടാൻ അല്പം മണ്ണും ചേർക്കാം; കൗതുകം നിറച്ച് ഒരു ദ്വീപ്


വ്യത്യസ്തവും രസകരവുമായ നിരവധി ആചാരങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. സംസാരിക്കുന്ന ഭാഷയിലും ധരിക്കുന്ന വസ്ത്രത്തിലും മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിൽ പോലും കൗതുകം നിറഞ്ഞതാണ് നമ്മുടെ ലോകം. അത്തരത്തിൽ ഏറെ കൗതുകം ഒളിപ്പിച്ചതാണ് ഇറാനിലെ ഹോർമുസ് ദ്വീപ്. ഇവിടുത്തെ ഭക്ഷണ രീതിയാണ് ആളുകളിൽ ഏറ്റവുമധികം അത്ഭുതം സൃഷ്ടിക്കുന്നത്. രുചികൂട്ടാൻ ഭക്ഷണത്തിലും കറികളിലുമൊക്കെ അല്പം മണ്ണ് വാരിയിട്ടാൽ എങ്ങനെയിരിക്കും…? കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുമെങ്കിലും ഹോർമുസ് ദ്വീപിലെ ആളുകൾ അവരുടെ ഭക്ഷണവിഭവങ്ങൾ തയാറാക്കുമ്പോൾ അവയിൽ മണ്ണ് ചേർക്കാറുണ്ടത്രേ. ഭക്ഷണത്തിന് രുചികൂട്ടാൻ നമ്മൾ മസാലകളും സുഗന്ധ വ്യഞ്ജനങ്ങളും ചേർക്കുന്നതുപോലെയാണ് ഇവിടുത്തുകാർ മണ്ണ് ചേർക്കുന്നത്. മണ്ണ് ചേർത്താൽ ഭക്ഷണത്തിന് രുചി വർധിക്കും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ് ഇവിടുത്തെ മണ്ണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ഈ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അതേസമയം ഈ ദ്വീപിലെ മണ്ണുകളുടെ പ്രത്യേകതകൾ കണ്ടെത്തുന്നതിനായി നിരവധി പഠനങ്ങളും നടന്നുവരുന്നുണ്ട്. ഇവിടുത്തെ കുന്നുകളിൽ ധാതുക്കൾ അടിഞ്ഞുകൂടുകയും അത് കാലക്രമേണ മണ്ണായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്ത നിറങ്ങൾ നിറഞ്ഞതാണ് ഇവിടുത്തെ ഓരോ ഇടങ്ങളിലെയും മണ്ണ്. ഇവയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ ആളുകൾ മണ്ണിന്റെ രുചികൾ തിരിച്ചറിയുന്നത്. വിവിധ നിറങ്ങളിലുള്ള നിരവധി പർവതങ്ങൾ നിറഞ്ഞതാണ് ഈ ദ്വീപ്. അതുകൊണ്ടുതന്നെ റെയിൻബോ ദ്വീപ് എന്ന പേരും ഹോർമുസ് ദ്വീപിനുണ്ട്.

Post Top Ad