അനുഗഹവും ചരിത്രവും തേടി MLA യും 'കുട്ടികളും' കുന്നത്തൂർ പാടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 8 January 2023

അനുഗഹവും ചരിത്രവും തേടി MLA യും 'കുട്ടികളും' കുന്നത്തൂർ പാടിയിൽ




നാടിന്റെ പൊതുഭരണ സംവിധാനത്തെപ്പറ്റിയും നമ്മുടെ പൈതൃകത്തേയും സംസ്കാരത്തെപ്പറ്റിയും പഠിക്കാൻ എം.എൽ.എ. അഡ്വ.സജീവ് ജോസഫിന്റെ ഇന്റേൺസ് ഷിപ്പായ കുട്ടികൾക്ക് MLA യുടെ കൂടെയുള്ള കുന്നത്തൂർ ദേവസ്ഥാന സന്ദർശനം നവ്യാനുഭവമായി.


രാത്രി പത്തു മണിയോടെ MLA യും ഭാര്യയും ഇന്റേൺസ് കുട്ടികളും പൊതുപ്രവർത്തകർക്കും ഊരുമൂപ്പനുമൊപ്പം ദേവ സന്നിധിയിൽ എത്തി.


മുത്തപ്പൻ തെയ്യം പള്ളിവേട്ടക്കുള്ള ക്കുള്ള തയാറെടുപ്പിലായിരുന്നു അപ്പോൾ .


ആചാര അനുഷ്ഠാനത്തോടെ സന്നിധിയിൽ എല്ലാം നിയന്ത്രിച്ചു കഴിയുന്ന ദേവസ്ഥാനം ട്രസ്റ്റി ശ്രീ.എസ്.കെ. കുഞ്ഞിരാമൻ നായനാരും ദേവസ്ഥാനം മഠയനും ചേർന്ന് MLA യെ സന്നിധിയിൽ സ്വീകരിച്ചു.


മുത്തപ്പ ദേവനു കാണിക്ക നൽകി അനുഗ്രഹം തേടി.


ഏറെ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായിട്ടും അനുഷ്ഠാനത്തോടെ തികഞ്ഞ ഭക്തിയോടെ എല്ലാം നിയന്ത്രിക്കുന്ന ദേവസ്ഥാനം ട്രസ്റ്റിയെ MLAയും ഭാര്യയും ചേർന്ന് പൊന്നാട അണിയിച്ച് അഭിവാദ്യം ചെയ്തു.


സംസ്ഥാനത്തിന്റെ നാനാ ദിക്കുകളിൽ നിന്നും എത്തി ചേർന്ന ആയിരക്കണക്കിനു ഭക്തർ മുത്തപ്പ ദർശനത്തിനും അനുഗ്രഹത്തിനുമായി കുന്നത്തൂർ മലയിൽ എത്തിച്ചേർന്നിരുന്നു.


കേരള ഫോറസ്റ്റിനോടു ചേർന്നു നിൽക്കുന്ന ദേവസ്ഥാനത്ത് നൂററാണ്ടുകൾക്കു മുമ്പേ തുടങ്ങിയ ചടങ്ങിൽ യാതൊരു മാറ്റവും വരുത്താതെ തികച്ചും പ്രകൃതിക്കിണങ്ങിയ രീതിയിൽത്തന്നെയാണ് ഇന്നും ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവം നടക്കുന്നത്.

പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളോ മറ്റ് അജൈവ മാലിന്യങ്ങളോ ഈ ജനസഞ്ചയങ്ങൾ നിത്യേന വന്നു പോയിട്ടും ഉണ്ടാവുന്നില്ല എന്നത് 

കൃത്യമായ ആസൂത്രണത്തിന്റെ മികവു തന്നെയാണെന്ന് MLA അഭിപ്രായപ്പെട്ടു.


ഇന്റേൺസ്  കുട്ടികൾ മുത്തപ്പ ചരിത്രത്തെപ്പററിയും സാമൂഹിക സാംസ്കാരിക കൂട്ടായ്മയെ പറ്റിയും ഗഹനമായ വിവരശേഖരണം നടത്തി.


സ്വന്തം നാട്ടിലെ MLA തുടർച്ചയായി രണ്ടാം വർഷവും സന്ദർശനം നടത്തി സഹായവും പിൻതുണയും വാഗ്ദാനം ചെയ്തതിൽ ട്രസ്റ്റിയും ഭക്തജനങ്ങളും അതീവ സംതൃപ്തി രേഖപ്പെടുത്തി.


സർക്കാർ ഫോറസ്റ്റിനും പ്രകൃതി ഭംഗിക്കും യാതൊരു കോട്ടവും വരാത്ത രീതിയിൽ നിയമാനുസൃതമായ വികസനത്തിനു വേണ്ടി ആവതെല്ലാം ചെയ്യുമെന്ന്

എം.എൽ.എ. ഉറപ്പു നൽകി.

വാഹന പാർക്കിനു വേണ്ട സൗകര്യമൊരുക്കലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാ പ്തതയും ഭക്തജനങ്ങളും എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി.

Post Top Ad