പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്.2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിച്ചു.