തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി യോഗം 5,681 കോടി രൂപയുടെ പദ്ധതികൾക്ക് ധനാനുമതി നൽകി. 64 പദ്ധതികൾക്കായാണ് ഇൗ തുക. ഇതോടെ കിഫ്ബിക്കു കീഴിൽ 80,352 കോടിയുടെ (1057 എണ്ണം) പദ്ധതികളായി. 23,095 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ ചെലവിട്ടത്. 12,089 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട കടമെടുപ്പിൽ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും കിഫ്ബിയെക്കൊണ്ടു വീണ്ടും കടമെടുപ്പിക്കാൻ സർക്കാർ. 9,000 കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷം കടമെടുക്കാൻ കിഫ്ബി ലക്ഷ്യമിടുന്നത്. ഇതിനുള്ള അനുമതി ഇന്നലെ ചേർന്ന കിഫ്ബി യോഗം നൽകി. 2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന തുകയിൽ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.ഇത് സർക്കാർ ഖജനാവിനെ കടുത്ത സമ്മർദത്തിലാക്കുമെങ്കിലും കിഫ്ബിയുടെ പ്രവർത്തനത്തിന് വായ്പ കൂടിയേ തീരൂ എന്നതാണ് സ്ഥിതി. കിഫ്ബിയുടെ വായ്പയെ സർക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തിൻമേൽ കേന്ദ്രം തങ്ങൾക്ക് അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണു കേരളം.
Monday, 27 February 2023
Home
Unlabelled
പിന്നോട്ടില്ല; 9000 കോടി കൂടി കടമെടുക്കും; 5681 കോടിയുടെ പദ്ധതികൾ കൂടി ഏറ്റെടുത്ത് കിഫ്ബി
പിന്നോട്ടില്ല; 9000 കോടി കൂടി കടമെടുക്കും; 5681 കോടിയുടെ പദ്ധതികൾ കൂടി ഏറ്റെടുത്ത് കിഫ്ബി

About Weonelive
We One Kerala