തളിപ്പറമ്പ് :കുറ്റിക്കോലിൽ ദേശീയ പാത നിർമ്മാണം നടക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ ഫെബ്രുവരി 18 മുതൽ 20 വരെ അന്തൂർ നഗരസഭ, പട്ടുവം, ചെറുകുന്ന്, കല്യാശ്ശേരി, പാപ്പിനിശ്ശേരി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിലും, കണ്ണൂർ കോർപറേഷനിൽ പള്ളിക്കുന്ന്, പുഴാതി വില്ലേജുകളിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെടും.