വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.