ഇരിട്ടി: തന്തോട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ കണ്ണടച്ചതോടെ വഴി യാത്രക്കാർക്കും ഡ്രൈവർമാർക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് , ഇരിക്കൂർ തളിപ്പറമ്പ് റോഡും ഉളിക്കൽ പയ്യാവൂർ റോഡും കൂടി ചേരുന്ന ഭാഗത്തെ അന്ധകാരം മാറ്റാൻ അധികൃതർ കണ്ണു തുറന്നേ മതിയാവൂ., പുഴയോടുത്ത പ്രദേശമായതിനാൽ ഇഴ ജന്തുക്കൾ ഉൾപ്പെടെ വഴിയാത്രക്കാർക്ക് വെല്ലുവിളിയാണ് ഉയർത്തുന്നത്.പായം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധ പതിയുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷയിലാണ്
നാട്ടുകാരും