മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കിൽ നിന്ന് വീണ് അമ്മ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. വേറ്റിനാട് മണ്ഡപത്തിന് സമീപം അയണി മൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ ബിന്ദു (48) ആണ് മോട്ടോർ ബൈക്കിൽ നിന്ന് വീണുമരിച്ചത്. ശനിയാഴ്ച രാത്രി വാമനപുരം പമ്മത്തിൻകീഴിൽ വച്ചായിരുന്നു അപകടം.മകൻ റോഹൻ ആയിരുന്നു ബൈക്കോടിച്ചിരുന്നത്. ക്ഷേത്രദർശനത്തിന് പോയതായിരുന്നു ഇവർ. ബൈക്കിൽ നിന്നു തെറിച്ച് റോഡിലേക്ക് വീണ് ബിന്ദുവിന് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഷനാണ് മറ്റൊരു മകൻ.
Sunday, 26 February 2023
Home
. NEWS kannur kerala
ക്ഷേത്രദർശനത്തിനായി മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കിൽ നിന്ന് വീണ് അമ്മ മരിച്ചു

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala