വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന്‍ ക്ഷീണം കൊണ്ട് ഒന്നു മയങ്ങിയപ്പോള്‍ പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് മോഷണം പോയി. തൊടുപുഴ സ്വദേശി അയ്യപ്പന്റെ ബാഗാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കള്ളന്‍ ഇപ്പോഴും കാണാമറയത്താണ്.കഴിഞ്ഞ വെള്ളിയാഴ്ച ഡയാലിസിസ് കഴിഞ്ഞു വരുന്ന വഴി 2000 രൂപ കൊടുത്ത് 5 സെറ്റ് ടിക്കറ്റ് ഏജന്റില്‍ നിന്ന് വാങ്ങി. അത് വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ട് ചിലവ് കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അയ്യപ്പന് അപ്പോള്‍ ഉണ്ടായിരുന്നത്. ലോട്ടറി വില്‍ക്കുന്ന ബിഎസ്എന്‍എല്‍ ജങ്ഷനില്‍ വന്നിരുന്നപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അപ്പോഴാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം മോഷണം നടന്നത്.ബാഗ് മോഷ്ടിച്ചയാള്‍ സമീപത്തെ ഹോട്ടലിനുള്ളിലേക്ക് കയറി പോകുന്നതും തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തൊടുപുഴ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സഹായിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാത്ത അയ്യപ്പന്.
Tuesday, 14 February 2023
Home
Unlabelled
ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത
ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ മയങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്ന് മോഷ്ടാവിന്റെ ക്രൂരത

About Weonelive
We One Kerala