കൊച്ചി: വീണ്ടും കൊച്ചിയെ കുരുക്കി തൂങ്ങിയാടുന്ന കേബിളുകൾ. കാക്കനാട് മൃതദേഹവുമായി പോയ ആംബുലൻസ് റോഡിലെ കേബിളിൽ കുരുങ്ങി അപകടമുണ്ടായി. കേബിൾ വലിഞ്ഞ് വൈദ്യുതി പോസ്റ്റ് ആംബുലൻസിന് മുകളിലേക്ക് മറിഞ്ഞു.എൻജിഒ ക്വാർട്ടേഴ്‌സിനു സമീപത്തെ മൈത്രി പുരം റോഡിലായിരുന്നു സംഭവം. എൻപിഒഎൽ ജീവനക്കാരൻ മൈത്രിപുരം നയി മൻസിലിൽ നസീബുദ്ദീന്റെ(51) മൃതദേഹവുമായി പോയ ആംബുലൻസാണ് റോഡിലെ കേബിളിൽ കുരുങ്ങിയത്.തിങ്കളാഴ്ചയാണ് വൈകിട്ട് നാല് മണിയോടെയായിരുന്നു മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. കേബിൾ ചുറ്റി ആംബുലൻസിന് നീങ്ങാൻ കഴിയാതെ വന്നതോടെ മൃതദേഹം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചുമലിലെടുത്ത് വീട്ടിലെത്തിച്ചു.ആംബുലൻസ് ഇട റോഡിലൂടെ പോവുന്നതിനിടെ ആംബുലൻസിന്റെ ബീക്കൻ ലൈറ്റിൽ കേബിൾ കുരുങ്ങി വലിഞ്ഞതോടെ വൈദ്യുതി തൂൺ ആംബുലൻസിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി ലൈൻ ആംബുലൻസിൽ തട്ടാതിരുന്നത് കാരണം വൻ അപകടം ഒഴിവായി.
Monday, 27 February 2023
Home
Unlabelled
വീണ്ടും കൊച്ചിയിൽ കേബിൾ കുരുക്ക്; മൃതദേഹവുമായി പോയ ആംബുലൻസ് കേബിളിൽ കുരുങ്ങി; വൈദ്യുതപോസ്റ്റ് മുകളിലേക്ക് മറിഞ്ഞ് അപകടം
വീണ്ടും കൊച്ചിയിൽ കേബിൾ കുരുക്ക്; മൃതദേഹവുമായി പോയ ആംബുലൻസ് കേബിളിൽ കുരുങ്ങി; വൈദ്യുതപോസ്റ്റ് മുകളിലേക്ക് മറിഞ്ഞ് അപകടം

About Weonelive
We One Kerala