തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി കർഷകനെ കാണാതായല്ല ബോധപൂർവം തന്നെ മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനയച്ച 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ വെള്ളിയാഴ്ച്ചയാണ് കാണാതായത്.ഈ മാസം 12നാണ് സംഘം ഇസ്രായേലിലേക്ക് തിരിച്ചത്. പിന്നീട് 17ാ തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
Sunday, 19 February 2023
Home
Unlabelled
മലയാളി കർഷകനെ ഇസ്രായേലില്‍ കാണാതായ സംഭവം: ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്
മലയാളി കർഷകനെ ഇസ്രായേലില്‍ കാണാതായ സംഭവം: ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്

About Weonelive
We One Kerala