കോഴിക്കോട്: ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ചനടത്തുന്ന നാലംഗസംഘം പോലീസ് പിടിയിൽ. തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38), വസന്ത (45), മകൾ സന്ധ്യ (25) എന്നിവരാണ് പിടിയിലായത്.ജില്ലാ പോലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ കീഴിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.ചൊവ്വാഴ്ച നരിക്കുനിയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസിൽ രണ്ട് തമിഴ് സ്ത്രീകൾ പൊട്ടിച്ചെടുക്കുന്നതിനിടെ പിടിയിലാവുകയും പോലീസെത്തി ദേവി, സന്ധ്യ എന്നിവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം മക്കരപ്പറമ്പ് സ്കൂളിന് സമീപമുള്ള ലൈൻ മുറി ക്വാർട്ടേഴ്സിൽ താമസിക്കുന്ന അയ്യപ്പനെയും മറ്റൊരു ഭാര്യയായ വസന്തയെയും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ തുണിക്കച്ചവടവും പാത്രക്കച്ചവടവുമാണ് ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം മക്കരപ്പറമ്പിൽ താമസിച്ചിരുന്നത്.ആളുകൾക്ക് ഒരുവിധത്തിലും സംശയംതോന്നാത്തതരത്തിൽ നല്ലരീതിയിൽ വസ്ത്രം ധരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാൻ കൈയിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ കരുതുകയും വഴിയിൽവെച്ചുതന്നെ വേഷംമാറുകയും ചെയ്യുകയാണ് പതിവ്. ഫാഷൻ വസ്ത്രങ്ങൾ ധരിച്ചും, മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കൾ കൈയിൽക്കരുതിയുമാണ് ഇവർ യാത്രചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. കവർച്ചചെയ്ത സ്വർണം, തൂക്കുന്നതിനുള്ള മെഷീൻ, കളവുചെയ്ത മൊബൈൽ ഫോൺ തുടങ്ങിയവ ഇവരിൽനിന്ന് കണ്ടെടുത്തു.
Wednesday, 1 March 2023
Home
Unlabelled
കുടുംബസമേതം കവർച്ച, ബാഗിൽ ഫാഷൻ വസ്ത്രങ്ങളും മേക്കപ്പ്കിറ്റും; നാട്ടിലേക്ക് അയക്കുന്നത് 49,000 രൂപ
കുടുംബസമേതം കവർച്ച, ബാഗിൽ ഫാഷൻ വസ്ത്രങ്ങളും മേക്കപ്പ്കിറ്റും; നാട്ടിലേക്ക് അയക്കുന്നത് 49,000 രൂപ

About Weonelive
We One Kerala