യുപിയിൽ ഉരുളക്കിഴങ്ങ് ഗോഡൗണിൻ്റെ മേൽക്കൂര തകർന്ന് 8 മരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 16 March 2023

യുപിയിൽ ഉരുളക്കിഴങ്ങ് ഗോഡൗണിൻ്റെ മേൽക്കൂര തകർന്ന് 8 മരണം


ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വൻ അപകടം. ജില്ലയിലെ ചന്ദൗസി മേഖലയിൽ ഉരുളക്കിഴങ്ങ് ശീതീകരണ സംഭരണിയുടെ മേൽക്കൂര തകർന്ന് 8 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ്. അതേസമയം 11 പേരെ രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്നിഫർ നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ അറിയിച്ചു.

നേരത്തെ തന്നെ ഗോഡൗൺ ശോച്യാവസ്ഥയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി) സംഭാൽ, ചക്രേഷ് മിശ്ര. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മൊറാദാബാദ് കമ്മീഷണറുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റിരൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും ആദിത്യനാഥ് നിർദ്ദേശം നൽകി

Post Top Ad