ജോലിയുമില്ല പണവും പോയി; സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ച് യുവാവ് ജീവനൊടുക്കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 March 2023

ജോലിയുമില്ല പണവും പോയി; സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ച് യുവാവ് ജീവനൊടുക്കി




പോത്തൻകോട് (തിരുവനന്തപുരം) • ജോലിക്കുവേണ്ടി നൽകിയ ലക്ഷങ്ങൾ തിരികെ കിട്ടാതായതോടെ സാമ്പത്തിക ബാധ്യതയിൽപ്പെട്ടു മനംനൊന്ത യുവാവ് സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചു ജീവനൊടുക്കി. പോത്തൻകോട് മംഗലത്തുനട ശാസ്താംകോണം രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻനായരുടെയും രമാദേവിയുടെയും മകൻ രജിത്ത് ( 37 ) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസം മുൻപ് രജിത്തിന്റെ ഭാര്യ രേവതി മകനോടൊപ്പം സ്വന്തം വീട്ടിൽ പോയിരുന്നു. രാമചന്ദ്രൻനായർ കൂലിപ്പണിക്കും രമാദേവി തൊഴിലുറപ്പു ജോലിക്കും പോയിരുന്നു. രമാദേവി ഉച്ചയ്ക്കു മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പോത്തൻകോട് പൊലീസ് നടപടികൾ സ്വീകരിച്ചു.‘ഭാര്യയ്ക്കും തനിക്കും ജോലിക്കുവേണ്ടി ഒരു സഹകരണ സംഘത്തിൽ നാലു വർഷം മുൻപ് 7-8 ലക്ഷം നൽകിയെന്നും ഇതു തന്റെ ജീവിതം നശിപ്പിച്ചെന്നും’ കത്തിൽ പറയുന്നു. പ്രസിഡന്റിന്റെ പേരിനൊപ്പം ഫോൺ നമ്പരുമുണ്ട്. ആറ്റിങ്ങൽ കേന്ദ്രമായുള്ള കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനാണു പണം നൽകിയതായി പറയുന്നത്.സൊസൈറ്റിയുടെ കീഴിൽ ചിറയിൻകീഴ് ചെക്കവിളാകത്തുള്ള സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി രജിത്തിനും ആറ്റിങ്ങലെ ഓഫിസിൽ ക്ലാർക്കായി രേവതിക്കും ജോലി നൽകിയെങ്കിലും ശമ്പളം ഒരു രൂപ പോലും നൽകിയില്ല. കൊടുത്ത ലക്ഷങ്ങൾ മടക്കി നൽകിയുമില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മകൻ ആറു വയസുള്ള ഋഷികേശ്.ഇന്ന് ഉച്ചയ്ക്കു ശേഷം വീട്ടു വളപ്പിൽ സംസ്കാരം നടക്കും. രജിത്തിന്റെ വീടിനു സമീപത്തായി ഏഴോളം പേർ ജോലിതട്ടിപ്പിന് ഇരയായിട്ടുണ്ടന്നു നാട്ടുകാരും പറയുന്നു. വ്യാപകമായ സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം എങ്ങുമെത്തുന്നില്ലെന്നു തട്ടിപ്പിനിരകളായവ‍ർ പറയുന്നു.

Post Top Ad