മേലെചൊവ്വ• മേലെചൊവ്വയിലെ നിർദിഷ്ട മേൽപാലം പദ്ധതിക്ക് വേണ്ടി പൊളിച്ച് മാറ്റുന്നതിനിടെ അപകടകരമാം വിധം ഒരു വശത്തേക്ക് ചെരിഞ്ഞ് നിന്ന് ഇരുനില കെട്ടിടം പൊളിച്ച് മാറ്റി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വൈകി മണ്ണുമാന്തി യന്ത്രം കൊണ്ട് പൊളിച്ച് നീക്കുന്നതിനിടെയാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് നിന്നത്. ഇതിൽ യന്ത്രത്തിന്റെ കൈ കുടുങ്ങിയിരുന്നു. ഏതെങ്കിലും വിധത്തിൽ യന്ത്രം മാറ്റുകയാണെങ്കിൽ കെട്ടിടം മുഴുവൻ ദേശീയപാതയരികിലേക്ക് പതിക്കുന്ന രീതിയിലായിരുന്നു സാഹചര്യം.കെട്ടിടം പൊളിച്ച് മാറ്റണമെങ്കിൽ മുഴുവൻ സമയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന മേലെചൊവ്വ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിർത്തി വയ്ക്കണമായിരുന്നു. വേറൊരു റൂട്ടിലൂടെ ഗതാഗതം തിരിച്ച് വിടാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പൊളിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടത്താതെ ബുധനാഴ്ച പകൽ മുഴുവൻ കെട്ടിടം ചെരിഞ്ഞ നിലയിൽ തന്നെ നില നിർത്തുകയായിരുന്നു. എന്നാൽ ചെരിഞ്ഞ് വീഴാറായ നിലയിൽ നിന്ന കെട്ടിടം മേലെചൊവ്വ ടൗണിനെ മുൾമുനയിൽ നിർത്തി.പരാതികൾ പ്രവഹിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ടു. കെട്ടിടം സുരക്ഷിതമായി പൊളിച്ച് മാറ്റാനുള്ള നിർദേശം റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷന് കലക്ടർ നിർദേശം നൽകി. തുടർന്ന് ബുധനാഴ്ച രാത്രി വൈകി ദേശീയപാതയിൽ വാഹന തിരക്ക് ഒഴിഞ്ഞപ്പോൾ കെട്ടിടത്തിന്റെ മുകൾ ഭാഗം പൊളിച്ച് മാറ്റിയതോടെ ആശ്വാസമായി. വ്യാഴാഴ്ച രാത്രിയോടെ അടിയിലെ നിലയും പൊളിച്ചു മാറ്റുകയായിരുന്നു.
Sunday, 12 March 2023
Home
Unlabelled
ഒടുവിൽ ഭീതി നീങ്ങി: അപകടകരമാം വിധം ഒരു വശത്തേക്ക് ചെരിഞ്ഞ് നിന്ന ഇരുനില കെട്ടിടം പൊളിച്ച് മാറ്റി
ഒടുവിൽ ഭീതി നീങ്ങി: അപകടകരമാം വിധം ഒരു വശത്തേക്ക് ചെരിഞ്ഞ് നിന്ന ഇരുനില കെട്ടിടം പൊളിച്ച് മാറ്റി

About Weonelive
We One Kerala