പയ്യാവൂർ: നോമ്പുകാലം ആത്മശോധനയുടെ കാലമാണെന്നും ഹൃദയ നവീകരണത്തിലൂടെ സ്വർഗരാജ്യം ലക്ഷ്യമാക്കി നാം ജീവിക്കണമെന്നും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ: ജോസഫ് പണ്ടാരശേരിൽ . വിശ്വാസത്തിൽ ആഴപ്പെട്ട നമുക്കും വിശ്വാസ ജീവിതത്തിലും ആത്മീയ ജീവിതത്തിലും ആഴപ്പെടുവാൻ ഈ കൺവെൻഷൻ നമ്മേ സഹായിക്കും. ഇടവകയിലും സമൂഹത്തിലും വിശ്വാസത്തിൽ തളർച്ച ഉണ്ടായിട്ടുണ്ട്. സ്വമേധയ എഴുന്നേൽക്കാൻ ശക്തിയില്ലാത്തവരെ കൈ പിടിച്ച് ഉയർത്തണം. വിശ്വാസത്തിലുള്ള തളർച്ച പരിശോധിക്കാനുള്ള അവസരമാണ് കൺവെൻഷൻ എന്നും അദ്ദേഹം പറഞ്ഞു.മടമ്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ് .അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷന് നേതൃത്വം നൽകുന്നത് ഇന്ന് (വ്യാഴം) വൈകുന്നേരം 4 - ന് തലശേരി അതിരുപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ. അലക്സ് താരാമംഗലം , ധ്യാനഗുരു സേവ്യർ ഖാൻ വട്ടായിൽ , കോട്ടയം അതിരൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും. കൺവൻഷനുശേഷം രാത്രി 9 - ന് പയ്യാവൂരിൽ നിന്നും കുന്നത്തൂർ - പാടാംകവല - കാഞ്ഞിരക്കൊല്ലിയിലേക്കും, ചുണ്ടപ്പറമ്പ് - പൊടിക്കളം - ശ്രീകണ്ഠാപുരത്തേക്കും ,മുണ്ടാന്നൂർ - മണിപ്പാറ - മണിക്കടവിലേക്കും, പൊന്നുംപറമ്പ് - ഉപ്പുപടന്ന - വാതിൽമട - ചമതച്ചാലിലേക്കും, കണ്ടകശേരി - കാഞ്ഞിലേരി - കണിയാർ വയലിലേക്കും വാഹന സൗകര്യം ഒരുക്കിയിട്ടു ണെന്ന് സംഘാടകർ അറിയിച്ചു. ഈ ദിവസങ്ങളിൽ 9.15 ന് ചന്ദനക്കാംപാറയിലേക്കും, ചെമ്പേരിയിലേക്കും കെ എസ് ആർ ടി സി സർവ്വീസും ഉണ്ടായിരിക്കുമെന്നും അറിയിച്ചു.
Wednesday, 1 March 2023
Home
Kannur
NEWS
ഹൃദയ നവീകരണത്തിലൂടെ സ്വർഗരാജ്യം ലക്ഷ്യമാക്കി നാം ജീവിക്കണം - മാർ: ജോസഫ് പണ്ടാരശേരിൽ