തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് നൽകിയ ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ്.സിസ തോമസ് മാർച്ച് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തുതന്നെ അനുയോജ്യമായ തസ്തികയിൽ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സാങ്കേതിക സർവകലാശാല വി.സി പദവിയിൽനിന്ന് സുപ്രിംകോടതി വിധിയെ തുടർന്ന് പുറത്തായ ഡോ. എം.എസ് രാജശ്രീ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് മാതൃവകുപ്പായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തിരികെ പ്രവേശിക്കാൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് രാജശ്രീയെ ഡോ. സിസ ചുമതല വഹിച്ചിരുന്ന ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.സിസയുടെ നിയമനം പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞത്. തിരുവനന്തപുരത്തിന് പുറത്ത് നിയമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.
Wednesday, 1 March 2023
Home
Unlabelled
സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ
സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

About Weonelive
We One Kerala